26-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. രാഷ്ട്രനിർമാണത്തിനുള്ള ആദ്യപടി വോട്ടെടുപ്പെന്ന് ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസൃതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്കൊപ്പം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രാജീവ് കുമാര്‍ ഇന്നലെ ചുമതലയൊഴിഞ്ഞിരുന്നു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ തിരഞ്ഞെടുപ്പു കമ്മിഷനെ നയിക്കുന്നത് ഗ്യാനേഷ് കുമാറാകും.