കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര അപകടത്തിൽ മരണപ്പെട്ടവർക്ക് പരിമിതമായ നഷ്ടപരിഹാരം മാത്രം നൽകി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സർക്കാറിനെ അനുവദിക്കില്ല എന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. പരിക്ക് പറ്റിയവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ കാണിക്കുന്ന വൈമുഖ്യം പ്രതിഷേധാർഹമാണെന്നും അവഗണന തുടർന്നാൽ വലിയ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു.
വി.പി. ഭാസ്കരൻ, മുരളീധരൻ തോറോത്ത്, സി.പി. മോഹനൻ, കൂമുള്ളി കരുണാകരൻ, അൻസാർ കൊല്ലം, എം.എം. ശ്രീധരൻ, കെ.സുരേഷ് ബാബു, പി.വി. ആലി, എന്നിവർ പ്രസംഗിച്ചു.