കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഫിബ്രവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിൻ്റേയും ധർണ്ണയുടേയും പ്രചാരണാർത്ഥം സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഫിബ്രവരി 19 മുതൽ 22 വരെ സംഘടിപ്പിക്കന്ന ഏരിയാ കാൽനട പ്രചാരണ ജാഥ കാട്ടിലപിടിയിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ
എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ടി.കെ ചന്ദ്രന് പതാക കൈമാറിയാണ് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്. ഉ
ദ്ഘാടന പൊതയോഗത്തിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ജില്ലാ കമ്മറ്റി അംഗം കെ.കെ മുഹമ്മദ് , ജാഥാലീഡർ
ടികെ ചന്ദ്രൻ ജില്ലാ കമ്മിറ്റി അംഗവും ജാഥാ പൈലറ്റുമായ എൽജി ലിജീഷ് മുൻ എംഎൽഎ പി വിശ്വൻ മാസ്റ്റർ ഏരിയാ കമ്മറ്റി അംഗങ്ങളായ ജാഥാ സെപ്യൂട്ടി ലീഡർ കെ ഷിജു ജാഥാ മാനേജർ പി ബാബുരാജ് ഏരിയാ കമ്മിറ്റി അംഗം ബിപി ബബീഷ് എന്നിവർ സംസാരിച്ചു.
ജാഥാ ലീഡറെ കെ.വി സുരേന്ദ്രൻ ടി.കെ ശ്രീജു കെ സി ഗണേശൻ പിടി സോമൻ സന്ധ്യാഷിബു പിടി ബാലൻ അശ്വിൻ ഹമീദ് എം.കെ ഷിജു യു കെ
ഷിബീഷ് എപി യു ശശി എന്നിവർ ഹാരാർപ്പണം ചെയ്തു ഏരിയാ കമ്മിറ്റി അംഗം പി സി സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിക്കുകയും വെങ്ങളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ പി അനീഷ് സ്വാഗതം പറയുകയും ചെയ്തു. ജാഥ 20 21 22 തിയ്യതികളിൽ ഏരിയയിലാകെ സഞ്ചരിച്ച് 22 ന് അണേലയിൽ സമാപിക്കും
Latest from Local News
കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി
പേരാമ്പ്ര:മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്രയിൽ കൺവെൻഷൻ നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്
കോഴിക്കോട്: കോഴിക്കോട് കോര്പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്കുമാര്. ഒരു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM







