കൊയിലാണ്ടി : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തലായനി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഭൂനികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും കര്‍ഷകരുടേയും ജീവിതം ദുസ്സഹമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത് എന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച അഡ്വ. സതീഷ്കുമാര്‍ പറഞ്ഞു. കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്ബാബു സ്വാഗതവും, എം. എം. ശ്രീധരന് നന്ദിയും പറഞ്ഞു. വേണുഗോപാലന്‍ പി. വി, യു. കെ. രാജന്, രമ്യ മനോജ്, സുധാകരന് കെ, ചെറുവക്കാട് രാമന്, സുധാകരന് വി. കെ, സതീശന് ചിത്ര, മനോജ് കുമാര്‍ എം. വി, പത്മനാഭന് ടി. വി, പ്രേമകുമാരി എസ്. കെ, സിന്ധു പന്തലായനി, ഷീബ സതീശന്, ബാബു മുണ്ടക്കുനി, നിഷ പയറ്റുവളപ്പില്‍, സീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (