കെ.പി.സി.സി.ആഹ്വാനമനുസരിച്ച് ജനദ്രോഹ ബജറ്റിനെതിരെ ചേമഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷബീർ എ ളവനക്കണ്ടി അധ്യക്ഷനായി.യു.ഡി.എഫ് മണ്ഡലം ചെയർമാൻ സത്യനാഥൻ മാടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കാപ്പാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അനിൽ പാണലിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ നമ്പാട്ട് മോഹനൻ , ഷാജി തോട്ടോളി, എ.സി. രാംദാസ് ,ആലിക്കോയ പുതുശ്ശേരി, മണ്ഡലം ഭാരവാഹികളായ ശശിധരൻ കുനിയിൽ, ലത്തീഫ് ചാരുത , ശിവദാസൻ വാഴയിൽ, ബിജു എ.ടി, മുസ്തഫ പള്ളി വയൽ, മണികണ്ഠൻ, സുഭാഷ് ജനപ്രതിനിധികളായ വത്സല പുല്ല്യത്ത്, രാജലക്ഷ്മി, എന്നിവർ സംസാരിച്ചു. ഉണ്ണിക്കൃഷ്ണൻ പൂക്കാട്, ഷഫീർ കാഞ്ഞിരോളി , ഉണ്ണിക്കൃഷ്ണൻ തിരുവങ്ങൂർ , ജംഷി കാപ്പാട് നേതൃത്വം നൽകി.
