അരിക്കുളം: കേരള ബജറ്റ് സാധാരണക്കാരനെ അവഗണിക്കുന്നതാണെന്നും നികുതി വർദ്ധന പിൻവലിക്കണമെന്നും കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയെന്ന തേഞ്ഞൊട്ടിയ ആരോപണമല്ലാതെ ഒരു പുതിയ കാര്യവും ബജറ്റിലില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും നികുതി വർദ്ധിപ്പിച്ചു. ഭൂനികുതി കുത്തനെ കൂട്ടി. നികുതിഭാരം പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. ബജറ്റ് നിർദ്ദേശങ്ങൾക്കും ഭൂനികുതി വർദ്ധനവിനുമെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, എസ്. മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, മണ്ഡലം കമ്മറ്റി ഭാരവാഹികളായ രഘുനാഥ് എഴുവങ്ങാട്ട്, സുമേഷ് സുധർമൻ, ഹാഷിം കാവിൽ, ടി. ടി. ശങ്കരൻ നായർ, ടി. എം . പ്രതാപചന്ദ്രൻ, അനിൽകുമാർ അരിക്കുളം, പി.കെ.കെ. ബാബു, സി. മോഹൻദാസ് എന്നിവർ സംസാരിച്ചു. പത്മനാഭൻ പുതിയേടത്ത്, എൻ.പി. ബാബു, ഗിരീഷ് പാറോൽ, കെ. ശ്രീകുമാർ, എം.ടി. കുഞ്ഞിരാമൻ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി
സംസ്ഥാന പാതയില് നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്മാര്ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി
മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ