ബഹ്റൈനിൽ കഴിഞ്ഞ അമ്പതു വർഷക്കാലം പൂർണമായോ ഭാഗികമായൊ മതസാമൂഹിക സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച പ്രവാസികളുടെ കൂട്ടായ്മയാണ് ബഹ്റൈൻ ഓർമത്തണൽ. 2017ൽ രൂപീകൃതമായ ഈ സംഘടനയ്ക്ക് കേരളത്തിൻ്റെ മിക്ക ജില്ലകളിൽ നിന്നും പ്രതിനിധികളുണ്ട്. ജീവിക്കാനും ആശ്രിതരെ ജീവിപ്പിക്കുവാനുമുള്ള നിയോഗവുമായി കടലിനക്കരെ പ്രവാസത്തിൻ്റെ പരുക്കൻ കാലഘട്ടങ്ങളിൽ നോവും നൊമ്പരവും പേറിക്കഴിയുമ്പോഴും അരിഷ്ടിച്ചു കിട്ടുന്ന സമയങ്ങളിൽ സ്വന്തം നാട്ടിനെയും സമൂഹത്തെയും പരമാവധി സേവിക്കാൻ ശ്രമിച്ചവരാണ് ഈ ത്യാഗിവര്യന്മാർ. അവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഉള്ളവരിൽ ചിലരെങ്കിലും വാർദ്ധക്യ സഹജമായ അവശതകളിലും അസുഖങ്ങളിലുമാണ്. അവർ നിർവഹിച്ച ദൌത്യങ്ങളും അനുഭവിച്ച ത്യാഗങ്ങളും ഓർമകൾക്കു മാത്രമായി വിട്ടുകൊടുക്കാതെ രേഖീയമായി സ്ഥാനപ്പെടുത്തുക എന്നൊരു മഹത്തായ കർമമാണ് ‘മുദ്ര ‘സുവനീർ വഴി നിർവഹിക്കപ്പെടുന്നത്.
22-02 – ’25 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കൊയിലാണ്ടി ‘ ഇല’ ഓഡിറ്റോറിയത്തിൽ സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ഉമർ പാണ്ടികശാലയുടെ ക്ലാസോടെയാണ് കുടുംബ സംഗമത്തിന് തുടക്കം കുറിക്കുക. തുടർന്ന് ഭക്ഷണശേഷം രണ്ട് മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സുവനീർ പ്രകാശനം നിർവഹിക്കും. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായപി.കെ. കെ. ബാവ സാഹിബ്, ഉമർപാണ്ടികശാല. കെ.എം.സി. സി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജില്ലാ ലീഗ് സെക്രട്ടരി ടി.ടി .ഇസ്മാഈൽ,നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിസണ്ട് വി.പി ഇബ്രാഹിം കുട്ടി തുടങ്ങിയവർ ചടങ്ങിൽ സമ്പന്ധിക്കും. സംഗമത്തിൽ കെ.എം.സി.യുടെ മുൻകാല പ്രവർത്തകരെ കൂടാതെ ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകരും പങ്കെടുക്കും. നാട്ടിലുള്ള മുൻ കെ.എം.സി സി പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങളും സംഘടനാപരമായ ഐക്യവുമാണ് കൂട്ടായ്മ കൊണ്ട് കാര്യമായും ലക്ഷ്യമിടുന്നത്.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ താജുദ്ധീൻ വളപട്ടണം പ്രസിഡണ്ട്, അലി കൊയിലാണ്ടി ജ സെകട്ടരി, അബ്ദുല്ലക്കോയ കണ്ണങ്കടവ് , ഖജാഞ്ചി, യൂസഫ് കൊയിലാണ്ടി, ഉസ്മാൻ ഒഞ്ചിയം, നിസാർ കാഞ്ഞിരോളി, ടി.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.