പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ( 24 ) അന്തരിച്ചു. മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എം. എസ്.സി അവസാന വർഷ വിദ്യാർഥിയാണ്.
മാതാവ് : സബീന കൊടക്കൽ (അധ്യാപിക കൂത്താളി എ.യു.പി സ്കൂൾ )
സഹോദരിമാർ : അംന സയാൻ (പി.ജി വിദാർത്ഥി )അൽഹ ഫാത്തിമ (വിദ്യാർത്ഥി നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ)
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് കൈപ്രം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ