ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ മികച്ച ജൈവകർഷകർക്കായി നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പ്രോത്സാഹന അവാർഡിന് (10000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും) സുരേഷ് ഒ.കെ അർഹനായി.
ഒറോക്കുന്നു മലയിൽ ഒരേക്കർ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവർത്തനത്തിലാണ് അവാർഡ്. 2025 മാർച്ച് ഒമ്പതിന് ആലപ്പുഴ മുഹമ്മയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം ശ്രീ അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.