യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി തളീക്കരയിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിന സ്‌മൃതി സംഗമം കെ. പി. സി. സി അംഗം കെ. ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ. എസ്. യു സംസ്ഥാന കമ്മിറ്റി അംഗം ജാനിബ് കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജമാൽ കൊരങ്കോട്ട്, അഖിൽ ഹരി കൃഷ്ണൻ, ഒ. രവീന്ദ്രൻ മാസ്റ്റർ, കെ. പി ബിജു, അർജ്ജുൻ കെ, സാജിദ് മാസ്റ്റർ, സാദ്ധാർഥ് കായക്കൊടി, സജീവൻ മാസ്റ്റർ, കോവുമ്മൽ അമ്മത്, അസീസ് തളിയിൽ, ജംഷി അടുക്കത്ത്, ഉമേഷ് കുണ്ടുത്തോട്, ആകാശ് ചീത്തപ്പാട്, പി പി മൊയ്‌തു, പാർത്ഥൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
