ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ സമരം ശക്തമായി. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്ത പ്രദേശവാസികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പേരെ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്ന് രാവിലെയോടു കൂടി വൻ പോലീസ് അന്നഹത്തോടുകൂടിയാണ് ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ സ്ഥലത്തെത്തിയത്. ഇതോടെ പ്രദേശത്തെ ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ ഒത്തുകൂടി മണ്ണെടുപ്പ് തടയാൻ ശ്രമിച്ചു. ഇത് വാക്കേറ്റത്തിലും ഉന്തും തല്ലിലും കലാശിച്ചു. ഇതോടെ സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സംരക്ഷണ സമിതി ജോ. കൺവീനർ രവീന്ദ്രൻ വള്ളിൽ, റിഞ്ചു രാജ്, പി. സമീർ, നിഷാന്ത് വടക്കേടത്ത്, കെ. ജിഷ, പി. പി. സിന്ധു, സുനീഷ് വടക്കേടത്ത്, പി. പി. പ്രേമ, നാരായണൻ പുലപ്രമേൽ, ഷിഞ്ചു കാർത്തിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ പുലപ്രക്കുന്ന് സമരം നടന്ന് കൊണ്ടിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.







