ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) എൽഎസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷ നടത്തി

.കൊയിലാണ്ടി: LSS, USS പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ദേശീയ അധ്യാപക പരിഷത്ത്(NTU) കൊയിലാണ്ടി ഉപജില്ല മാതൃക പരീക്ഷ നടത്തി. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരീക്ഷയിൽ 535 വിദ്യാർത്ഥികൾ പങ്കെടുത്തു. NTU കോഴിക്കോട് മേഖലാ സെക്രട്ടറി ബൈജു സി, ജില്ലാ പ്രൈമറി വിഭാഗം കൺവീനർ അഭിറാം കെ പി, ജില്ലാ സെക്രട്ടറി സംജിത്ത് ലാൽ പി വി, ഉപജില്ല പ്രസിഡൻറ് ബിന്ദു ബി എൻ, സെക്രട്ടറി മിഥുൻലാൽ ആർ ജെ, വനിതാ വിഭാഗം കൺവീനർ അശ്വതി ജെ എ, കിഷോർ കെ പി തുടങ്ങിയവർ പരീക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.