പുരോഗമന കലാസാഹിത്യ സംഘം പേരാമ്പ്രയിൽ ഒരുക്കിയ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. പു.ക.സ മേഖലാ കമ്മറ്റി പ്രസിഡൻ്റ് കാര്യപരിപാടി നിയന്ത്രിക്കും. പേരാമ്പ്ര എം.എൽ എ യും എൽ.ഡി.എഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹേമന്ദ് കുമാർ, എം കുഞ്ഞമ്മത്, ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി ബാബു, പേരാ പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് ‘ ഡോ: എം.ജി സുരേഷ് കുമാർ, രാജൻ തിരുവോത്ത്, രാജീവൻ മമ്മിളി ,മുഹമ്മദ് പേരാമ്പ്ര, മുഹമ്മദ് എരവട്ടൂർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ദേവദാസ് പേരാമ്പ്ര, രാജൻ തിരുവോത്ത്, കെ കെരാധാകൃഷ്ണൻ, കെ രതീഷ്,ശിവദാസ് ചെമ്പ്ര, ചാലിക്കര രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
