നാലുവർഷം മുമ്പ് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു മാതൃക പദ്ധതി എന്ന നിലയിൽ 17 കുട്ടികളുമായി ആരംഭിച്ചതാണ് നെസ്റ്റ് കെയർ ഹോം. മരുന്നും ചികിത്സയും ഭക്ഷണവും മാത്രമല്ല സ്നേഹവും കരുതലും സംരക്ഷണവും അവർ അർഹിക്കുന്നുണ്ട്. ഇതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റ് കെയർ ഹോമിന് സൗകര്യപ്രമായ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു കെട്ടിടം കോഴിക്കോട്ടെ പ്രമുഖ വ്യവസായിയായ ശ്രീ മുജീബ് റഹ്‌മാൻ (മാനേജിംഗ് ഡയറക്ടർ എമിൻ ഗോൾഡ് & ഡയമണ്ട്) തന്റെ പിതാവ് നടുവണ്ണൂർ മരുതിയാട്ട് എം.സി അബ്ദു എന്നവരുടെ സ്മരണയ്ക്കായി നിർമ്മിച്ചു നൽകുകയാണ്. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട വടകര എംപി ഷാഫി പറമ്പിൽ നിയാർക്കിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് നിർവഹിച്ചു. നെസ്റ്റ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് സ്വാഗതം പറയുകയും, ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് ഷാഫി പറമ്പിൽ MP ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട്, നെസ്റ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Latest from Local News
ചെങ്ങോട്ടുകാവ്, എളാട്ടേരി, പുളിഞ്ഞോളി ദേവകി (95) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ അഡ്വ. പി. ശങ്കരൻ, അഡ്വ പി .
കൊയിലാണ്ടി: മേലൂർ ഒളിയിൽ കുനി (മോച്ചേരി) ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ
സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു
കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില് ടിപ്പര് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര് യാത്രികന് മരിച്ചു. നടുവണ്ണൂര് കാവുന്തറ സ്വദേശി