മണക്കുളങ്ങര ക്ഷേത്ര അപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ജോലി നൽകണം, അഡ്വക്കറ്റ് കെ പ്രവീൺകുമാർ

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതും ആയി ബന്ധപ്പെട്ട ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ മരണപ്പെട്ട കുടുംബങ്ങളിലെ ആശ്രിതർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നൽകുകയോ അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കുകയോ ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഏകനായി മാത്രം എഴുന്നള്ളിക്കപ്പെടേണ്ട ആനയാണ് എന്ന് അറിഞ്ഞിട്ടും അതിനു തയ്യാറാവാതെ അത്യാഹിതത്തെ വിളിച്ചു വരുത്തുന്ന നിലപാടാണ് ഗുരുവായൂർ ദേവസ്വം ബോർഡ് സ്വീകരിച്ചത്. തിടമ്പേറ്റിയിട്ടും ഇടച്ചങ്ങലകൾ ബന്ധിക്കാതെ മാറ്റിവച്ചത് അപകടത്തിന്റെ ആഴം വർദ്ധിക്കുവാൻ കാരണമായി എന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ ധാർമികമായ ഉത്തരവാദിത്വത്തിൽ നിന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന് ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല എന്നും അഡ്വക്കേറ്റ് കെ പ്രവീൺകുമാർ പറഞ്ഞു.

മരണപ്പെട്ടവർക്ക് പുറമേ പരിക്കുപറ്റിയവർക്കും അടിയന്തരമായി ചികിത്സാസഹായം അനുവദിക്കുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനും ദേവസ്വം ബോർഡിനും ഉണ്ട്. നിസ്സാരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്ന സർക്കാറിന്റെയും വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം അണിനിരത്തുമെന്നും ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ സൂചിപ്പിച്ചു. അത്യാഹിതം ഉണ്ടായ മണക്കുളങ്ങര ക്ഷേത്രവും മരണപ്പെട്ടവരുടെ വീടുകളും സന്ദർശിക്കുമ്പോൾ ആയിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. അരുൺ മണമൽ, ടി പി കൃഷ്ണൻ, അഡ്വ. പി ടി ഉമേന്ദ്രൻ, രമ്യ മനോജ്, ആലി, ദിവാകരൻ നായർ, ശിവാനന്ദൻ, ബാലകൃഷ്ണൻ, ഇ കെ മോഹനൻ, രാജൻ, മുസ്തഫ മാവിൻ ചുവട്, തുടങ്ങിയവർ ഡിസിസി പ്രസിഡണ്ടിനെ അനുഗമിച്ചു.

Leave a Reply

Your email address will not be published.

Previous Story

മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു

Next Story

ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽസമരം ശക്തമാകുന്നു

Latest from Local News

ടി. ശിവദാസ് അനുസ്മരണം നാളെ (ബുധൻ) വൈകുന്നേരം 4.30 ന് കൊയിലാണ്ടി കെ . എസ്‌. ടി. എ. ഹാളിൽ

പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പു.ക.സ മുൻ ജില്ലാ സെക്രട്ടറിയും പുസ്തക രചയിതാവുമായിരുന്ന ടി. ശിവദാസ് അനുസ്മരണം നാളെ

വേനലവധി ആഘോഷിച്ച് സഞ്ചാരികൾ : തിരക്കിലമർന്ന് കരിയാത്തുംപാറ

വേനലവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള വേനൽ മഴയും വകവെയ്ക്കാതെയാണ് സഞ്ചാരികൾ കരിയാത്തും പാറയിലും തോണിക്കടവിലുമെത്തുന്നത്. മഴ നനഞ്ഞും

ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുനിസിപ്പല്‍ 39ാം വാര്‍ഡ് മുസ്‌ലിം ലീഗ്കമ്മിറ്റിയുടെ കീഴിലുള്ള സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം

ഐ.സി.എസ് 40ാം വാര്‍ഷികത്തിന് ഉജ്വല സമാപനം

കൊയിലാണ്ടി: വിദ്യാഭ്യാസത്തിന്റ പ്രാധാന്യം മനസ്സിലാക്കി ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിം ലീഗും നടത്തിയ ശ്രമകരമായ

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഡോക്ടർ ബി ആർ അബേദ്ക്കറെ അനുസ്മരിച്ചു

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോക്ടർ ബി ആർ അബേദ്ക്കറുടെ നൂറ്റി മുപ്പത്തിനാലാം (134) ജൻമദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ