കൊയിലാണ്ടി നഗരസഭ,വഴിയോര കച്ചവട കേന്ദ്രം ഉദ്ഘാടനം ചെയ്തു - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി നഗരസഭ,വഴിയോര കച്ചവട കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക,ക്ഷേമം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻസ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത് . കൂടാതെ 8 ലക്ഷം രൂപ നഗരസഭാ ഫണ്ട് ഉപയോഗപ്പെടുത്തി ടൈൽ വിരിച്ച് ഹാന്റ് റയിൽ വച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവൽക്കരിച്ചിരിക്കയാണ്.തീർത്തും അസംഘടിതമായ രീതിയിൽ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂർത്തീകരിച്ചത്.
ഈ കച്ചവടക്കാർ നിലവിൽ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകൾ നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ട് .

വഴിയോര കച്ചവട കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. പി. സുധ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ. എ ഇന്ദിര,കെ ഷിജു,ഇ കെ അജിത്ത് ,സി.പ്രജില, നിജില പറവക്കൊടി , കുടുംബശ്രീ അഡി. ജില്ലാ മിഷൻ കോഡിനേറ്റർ വത്സല കൗൺസിലർമാരായ എ ലളിത, പി രത്നവല്ലി ,വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ് , വി എം സിറാജ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി കെ ചന്ദ്രൻ ,വി വി സുധാകരൻ, എസ് സുനിൽ മോഹനൻ ,ഇ എസ് രാജൻ ,അഡ്വ. ടി കെ രാധാകൃഷ്ണൻ നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി ,ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ, തുഷാര എന്നിവർ സംസാരിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും അസി. എൻജിനീയർ കെ ശിവപ്രസാദ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

പുനർ നിർമ്മിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക്കിൻ്റെ (സ്രാമ്പി) ഉൽഘാടനം ഫെബ്രുവരി 22ന്

Next Story

കണ്ണാടി പ്പൊയിൽ യുവജന വായനശാല പ്രസ്ദീകരിച്ച ശാരദ ഷാൽ പുരിയുടെ ഞാറ്റടി – ഒരു വീട്ടമ്മയുടെ ഓർമ്മ എന്ന പുസ്തകം പ്രകാശനം ചെയ്‌തു

Latest from Local News

ദേശീയപാത വികസനം: സുരക്ഷയും പൊതുജന സൗകര്യവും ഉറപ്പാക്കണം – റസാഖ് പാലേരി

  ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ശിശു രോഗവിഭാഗം .ഡോ : ദൃശ്യ എം

കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

സർക്കാറിൻ്റെ കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച കർഷക ധർണ്ണ കീഴരിയൂർ കൃഷിഭവൻ മുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന

വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു.