പുനർ നിർമ്മിച്ച കുറുവങ്ങാട് മസ്ജിദുൽ മുബാറക്കിൻ്റെ (സ്രാമ്പി) ഉൽഘാടനം ഫെബ്രുവരി 22 ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി നിർവഹിക്കും. ഉൽഘാടനത്തിൻ്റെ ഭാഗമായി ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മസ്ജിദ് പൊതു സന്ദർശനം നടക്കും. വൈകു.4 മണിക്ക് നടക്കുന്ന പ്രവാസി സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്യും.70 വയസ് കഴിഞ്ഞ പ്രവാസികളെ ചടങ്ങിൽ ആദരിക്കും. കെ.പി കരീം ക്ലാസെടുക്കും 21 ന് വൈകു. 7 മണിക്ക് വിദ്യാഭ്യാസ സമ്മേളനം മുൻ പി .എസ് .സി
മെമ്പർ ടി.ടി ഇസ്മായിൽ ഉൽഘാടനം ചെയ്യും. കരിയർ വിദഗ്ദൻ അൻവർ അടുക്കത്ത് ക്ലാസെടുക്കും. വിദ്യാഭ്യാസ-തൊഴിൽ കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കും. 22ന് വൈകു.4 മണിക്ക് പുനർനിർമ്മിച്ച പള്ളി വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. തുടർന്ന് നടക്കുന്ന
സംസ്കാരിക സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഷുഹൈബുൽ ഹൈത്തമി തുടങ്ങിയവർ സംസാരിക്കും.
ഇന്തോ- പേർഷ്യൻ മാതൃകയിൽ പള്ളി രൂപകൽപ്പന ചെയ്ത എഞ്ചിനിയർ ജാസിം ആനമങ്ങാടനെ ചടങ്ങിൽ ആദരിക്കും
തുടർന്ന് മഗരിബ് നിസ്കാരാനന്തരം വൈകുന്നേരം 7 മണിക്ക് നടക്കുന്ന കുടുംബ സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം..പി ഉൽഘാടനം ചെയ്യും. ഫൈസൽ പുല്ലാളൂർ ക്ലാസെടുക്കും.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ