കൊയിലാണ്ടി ; കേന്ദ്ര-കേരള-പ്രാദേശിക സര്‍ക്കാറുകള്‍ കൊയിലാണ്ടിയിലെ തീരദേശ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ഹാര്‍ബര്‍ എഞ്ചിനിയറുടെ കാര്യാലയും കൊയിലാണ്ടിയില്‍ നിന്ന് മാറ്റുവാന്‍ അനുവദിക്കില്ലെന്നും അത്തരം നടപടികളുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും ധര്‍ണ്ണയില്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവിഹിതം ഉയര്‍ത്തിയത് പിന്‍വലിക്കുക, മത്സ്യത്തൊഴിലാളി യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, തണല്‍ പദ്ധതി പുനസ്ഥാപിക്കുക, മണ്ണെണ്ണയുടെ സബ്‌സിഡി ഉയര്‍ത്തുക, കാപ്പാട്-ഹാര്‍ബര്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് ദേശീയ വൈസ് പ്രസിഡണ്ട് പി. അശോകന്‍ യോഗം ഉദ്ഘാടനം ചെയ്തു. യു. കെ. രാജന്‍ സ്വാഗതവും കെ. ടി. രാജേഷ് അദ്ധ്യക്ഷതയും വഹിച്ചു. വി. ഉമേഷ്, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, അരുണ്‍ മണമല്‍, വി. പി. ഇബ്രാഹിം കുട്ടി, വി. കെ. സുധാകരന്‍, ടി. പി. കൃഷ്ണന്‍, വേണുഗോപാലന്‍ പി. വി, ശോഭന വി. കെ, സതീശന്‍ ചിത്ര, മനോജ്കുമാര്‍, ടതന്‍ഹീര്‍ കൊല്ലം, കെ കെ. വത്സരാജ്, അനീഷ് മുത്തു, എന്നിവര്‍ പ്രസംഗിച്ചു. ബിനീഷ്‌ലാല്‍ നന്ദി പറഞ്ഞു.