കോൺഗ്രസ്സ് വില്ലേജ് ഓഫീസ് ധർണ്ണ : സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്

നികുതി കൊള്ള അവസാനിപ്പിക്കുക സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂ നികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി ഇന്ന് വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിക്കും സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ വില്ലേജ് ഓഫീസിന് മുമ്പിൽ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം.പി നിർവ്വഹിക്കും ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. ജയന്ത , അഡ്വ പി.എം നിയാസ് എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published.