മേപ്പയൂർ :യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനശ്വര രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ അനുസ്മരണം പ്രഭാഷണം നടത്തി . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കെ അനുരാഗ് അധ്യക്ഷത വഹിച്ചു. പറമ്പാട്ട് സുധാകരൻ, അശ്വിൻ വട്ടക്കണ്ടി, അരുൺ ശ്രേയസ്,റിഞ്ചുരാജ് എടവന, അർഷിന എം. എം,സഞ്ജയ് കൊഴുക്കല്ലൂർ,ദേവനാദ് എ. എസ്,ആകാശ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
