മേപ്പയൂർ : നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാവും. 17 ന് പ്രതിഷ്ഠാദിനം, 18 ന് വൈകിട്ട് 6 ന് കൊടിയേറ്റം, പി സി അശോകൻ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 21 ന് ശ്രീരാഗം ആർട്സ് അവതരിപ്പിക്കുന്ന ചിലപ്പതികാരം വിൽക്കലാ മേള,22 ന് ഇളനീർക്കുല വരവുകൾ, പൂക്കലശം വരവ്, തട്ടുകലശം വരവ്, വാളെഴുന്നള്ളത്ത്, ഭഗവതി തിറ, നട്ടത്തിറ, കരുവോൻ തിറ, 23 ന് കാലത്ത് പരദേവതയുടെ വലിയ തിറ, രാത്രി കോമരം കൂടിയ വിളക്ക്, നൊച്ചൂളി ക്ഷേത്രത്തിൽ തിറ എന്നിവ നടക്കും
