കാപ്പാട്: ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ ലീഗിൻ്റെ ക്യാമ്പ് കാപ്പാട് നടന്നു. ജില്ലാ പ്രസിഡന്റ് എൻ പി അബ്ദുൽ സമദ് (പൂക്കാട്) അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി .ടി .ഇസ്മയിൽ ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനം മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ .കെ ബാവ ഉദ്‌ഘാടനം ചെയ്തു. സമദ് പൂക്കാട് അധ്യക്ഷനായി.
പരിസ്ഥിതി പ്രവർത്തകൻ വിജയ രാഘവൻ ചേലിയ, എ.കെ.അബ്ദുൽ മജീദ്, സി.ഹനീഫ, ഇനാമു റഹിമാൻ, അർശുൽ അഹമ്മദ്, കല്ലിൽ ഇമ്പിച്ചി അഹമ്മദ്ഹാജി(ശോഭിക), ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ഗ്ലോബൽ ചേമഞ്ചേരി കെ എം സി സി എക്സ് ചാപ്റ്റർ പ്രസിഡന്റ് സാദിക്ക് അവീർ, കല്ലിൽ ഹംസക്കോയ, അബ്ദുള്ള പറമ്പത്ത്, അബ്ദുൽ സലിം പൂനൂർ, ഫൈസൽ പയ്യോളി, മുഹമ്മദ് കോയ പാണ്ടികശാല എന്നിവർ സംസാരിച്ചു.