2024- 25 അധ്യയന വർഷത്തിലെ സമ്പൂർണ്ണ സ്റ്റാഫ് കൗൺസിൽ ‘ignite’ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഐ.സി. എസ്. സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ഐ സി എസ് സ്കൂൾ സി.ഇ.ഒ ജിംഷാദ്. വിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപകൻ സിദ്ദിഖ് അലി എറിയാട്ട് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഡെപ്യൂട്ടി എച്ച്.എം നാരായണൻ മാസ്റ്റർ, സദർ മുഅല്ലിം മുഹമ്മദ് ഉസ്താദ്, ഉമ്മർ ഉസ്താദ്, എഡ്യൂകെയർ പ്രതിനിധികൾ, അക്കാദമിക് കോഡിനേറ്റർ, എന്നിവർ സംസാരിച്ചു.
ഈ അധ്യയന വർഷത്തിലെ മികച്ച സേവനം അനുഷ്ഠിച്ചതിന് അക്കാദമി കോഡിനേറ്റർ ഷാഹുനാ ടീച്ചർ, മദ്രസ സദർ മുഹമ്മദ് ഉസ്താദ്, വാല്യൂ എജുക്കേഷൻ എച്ച് ഒ.ഡി റാഷിദ് ഉസ്താദ് സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ, ഹൈസ്കൂൾ എച്ച്.ഒ.ഡി ഹസീന ടീച്ചർ, യൂ.പി എച്ച്.ഒ.ഡി രമ്യ ടീച്ചർ, എൽ.പി എച്ച്.ഒ.ഡി നസീമ ടീച്ചർ, കെ.ജി എച്ച്.ഒ.ഡി ദിവ്യ ടീച്ചർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ നൂർജഹാൻ എന്നിവരെ ആദരിച്ചു. കൂടാതെ ഓഫീസ് ഹെൽപ്പിംഗ് സ്റ്റാഫ് മുംതാസ്മഹലിനു എംപ്ലോയി ഓഫ് ദി ഇയർ അവാർഡ് നൽകിയും ആദരിച്ചു.