കുറ്റ്യാടി :ശരത് ലാൽ-കൃപേഷ് രക്തസാക്ഷിദിനത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാഹുൽ ചാലിൽ അധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, അനൂജ് ലാൽ, വി വി ഫാരിസ് , വി വി നിയാസ്, പി ബബീഷ്, അമൽ കൃഷ്ണ, വി പി അലി,കെ വി സജീഷ്, കെ ജെ അശ്വന്ത്, റാഫി കോമത്ത് എന്നിവർ പ്രസംഗിച്ചു.