കൊയിലാണ്ടി: അധ്യാപക പരിശീലനം നിർമ്മിത ബുദ്ധി ഉൾപ്പടെയുള്ള ആധുനിക സങ്കേതങ്ങൾ ഉൾപ്പെടുത്തി, കാലോചിതമായി പരിഷ്കരിക്കണമെന്ന് നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ് .ടി എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സായൂജ് ശ്രീമംഗലം ആധ്യക്ഷം വഹിച്ചു. വിനോദ് മേച്ചേരി, രൂപേഷ് മഠത്തിൽ, എം.കെ ബവിത, കെ.പി സുധീഷ്, ഷിംന രാഘവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സായൂജ് ശ്രീമംഗലം (പ്രസി), കെ.പി സജീഷ്, കെ.സാജു (വൈ.പ്രസി), എം.കെ സുരേഷ് (ജന. സെക്രട്ടറി), സകീഷ് മേമുണ്ട, ഷിംന രാഘവൻ (ജോ. സെക്രട്ടറി), എസ് ശ്രുതില (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായി വിനോദ് മേച്ചേരി, പി.പവിത്രൻ, വി.പി ബൈജു,രൂപേഷ് മഠത്തിൽ, എം.കെ ബവിത, എം.കെ സുരേഷ്, കെ.പി സുധീഷ്, ഷിംന രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.