കോതമംഗലം ഗവൺമെൻ്റ് എൽ പി സ്കൂളിന്റെ 140-ാം വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈൻ ആയി നിർവഹിച്ചു. ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ ശ്രീമതി കാനത്തിൽ ജമീല അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി സുധ ഉപഹാര സമർപ്പണം നടത്തി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി നിർമ്മിച്ച ‘ഉണ്ണ്യാങ്ങ ‘പ്രകാശനം കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മനോജ് മണിയൂർ നിർവഹിച്ചു. മുൻ എംഎൽഎമാരായ പി.വിശ്വൻ, കെ. ദാസൻ, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിജില പറവക്കൊടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിര, കൗൺസിലർമാരായ ശ്രീമതി ദൃശ്യ, വി.പിഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, കൊയിലാണ്ടി എ ഇ ഒ ശ്രീമതി മഞ്ജു, പന്തലായി ബി പി സി ശ്രീ മധുസൂദനൻ എം, പൊതുപ്രവർത്തകരായ രമേശ് ചന്ദ്ര കെ എസ് , വായനാരി വിനോദ്, വിനോദ് കുമാർ കെ പി, ജയദേവൻ സി കെ, മുൻ ഹെഡ്മാസ്റ്റർ നാരായണൻ കെ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് കുമാർ പി ചടങ്ങിന് നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും
കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്
സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ
അത്തോളി പഞ്ചായത്ത് യുഡിഎഫിൽ നിന്നും വിട്ടുവന്നവർ കൂമുള്ളിയിൽ വിളിച്ചു ചേർത്ത കൺവെൻഷനിൽ വെച്ച് ജനകീയ വികസന മുന്നണിക്ക് രൂപം നൽകി. ഗ്രാമ







