കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി.ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്കൂളിൻ്റെ സ്മരണിക സത്യ ചന്ദ്രൻ പൊയിൽക്കാവ് പ്രകാശനം ചെയ്തു. അതിഥികളായ കലാകാരൻമാർക്ക് ടി.പി. വാസു സ്നേഹാദരങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷ എം. ഷീല, പഞ്ചായത്തംഗങ്ങളായ സി. ലതിക, ഗീത മുല്ലോളി, പ്രധാനാധ്യാപിക ശ്യാമള,
യു.കെ. രാഘവൻ, ശ്രീനാഥ് കെ.എൻ. കെ., ടി.പി.സുകുമാരൻ, എം.വി. എസ്. പൂക്കാട്, ശശി ഒറവങ്കര, പി.ടി.എ. പ്രസിഡൻ്റ് ഷറഫുദ്ദീൻ, മാനേജർ മുഹമ്മദ് റിയാസ്, രേഷ്മ, ശശിധരൻ ചെറൂർ, പി.കെ.രഹിൽ,ടി.കെ. പ്രജീഷ്, വി.കെ. ദക്ഷ എന്നിവർ സംസാരിച്ചു. പ്രദീപ് ഹുഡിനോ, തൈക്കോണ്ടോ ദേശീയ മത്സര താരം ആദിദേവ് എന്നിവർക്കും സദസ്സിൽ സ്നേഹാദരം സമർപ്പിച്ചു.
Latest from Local News
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) അറിയിച്ചു. നിലവില് കോഴിക്കോട് ജില്ലയില്‍ നിപ കേസുകള് റിപ്പോര്ട്ട്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ
പയ്യോളി ചാലിൽ റോഡ് ചാലിൽ ബാലൻ (89) അന്തരിച്ചു. ഭാര്യ : പറമ്പത്ത് വത്സല (അയിനിക്കാട് ), മക്കൾ : മോളി