ചേമഞ്ചേരി : കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതല്‍ 28 വരെ ആഘോഷിക്കും. 19ന് പ്രാസാദശുദ്ധി
20 ന് ദ്രവ്യ കലശപൂജ,21ന് കാലത്ത് ശിവനാമജപം, കലവറ നിറയ്ക്കല്‍,വൈകിട്ട് യുവ പ്രതിഭാ സംഗമം,രാത്രി ഏഴിന് കൊടിയേറ്റം,9.30ന് ഗാനഗംഗ ഭക്തിഗാനാര്‍ച്ചന.22 ന് രാവിലെ 6.30 ന് മത്തവിലാസം കൂത്ത് സമാരംഭം,10 മണിക്ക് മഹാദേവന് ചെമ്പോല സമര്‍പ്പണം,10.30 ന് ഗാനാഞ്ജലി ഉച്ചയ്ക്ക് 12 ന് പ്രസാദ് ഊട്ട്,രാത്രി ഏഴ് മണിപഞ്ചാരിമേളം അരങ്ങേറ്റം, 7.30ന് തായമ്പക.നൃത്ത പരിപാടി. 23 ന് കാലത്ത് ഉത്സവബലി, ശിവ നാമാര്‍ച്ചന, ഉച്ചയ്ക്ക് പ്രസാദഊട്ട്,ഗാനാമൃതം, ആഘോഷ വരവുകള്‍,ഇരട്ടത്തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്,സദനം അശ്വിന്‍ മുരളി,രാത്രി 7.30ന് നടനം നൃത്ത പരിപാടി.
24ന് രാവിലെ സര്‍വ്വൈശ്വര്യപൂജ,10ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് പ്രസാദഊട്ട്, രാത്രി ഏഴ് മണിക്ക് തായമ്പക ,7.30ന് ഗാനമേള.25ന് രാവിലെ സര്‍വ്വൈശ്വര്യപൂജ, കാഴ്ചശീവേലി ,10 മണിക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ജി.വേണുഗോപാലിന് മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി,ആലങ്കോട് ലീലാകൃഷ്ണന്‍,പന്തളം കൊട്ടാരം കാര്യദര്‍ശി നാരായണ വര്‍മ്മ,സാമൂതിരി രാജയുടെ മകള്‍ മായാഗോവിന്ദ് എന്നിവര്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രത്തിന്റെ സമഗ്ര നവീകരണ കര്‍മ്മരേഖ ചടങ്ങില്‍ പ്രകാശനം ചെയ്യും.ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് നാല് മണി മലക്കെഴുന്നെള്ളിപ്പ്,അഞ്ച് മണി ഭക്തിഗാനാമൃതം,ഏഴ് മണിക്ക് ആലിന്‍ കീഴ്‌മേളം. ചൊവ്വല്ലൂര്‍ മോഹനന്റെ പ്രമാണത്തില്‍ 60 വാദ്യകലാകാരന്മാര്‍ക്ക് മേളത്തില്‍ പങ്കെടുക്കും.
26ന് മഹാശിവരാത്രി കാലത്ത് നാല് മണി മുതല്‍ പള്ളിയുണര്‍ത്തല്‍,കലശാഭിഷേകം,സര്‍വ്വൈശ്വര്യ പൂജ, സഹസ്ര കുംഭാഭിഷേകം, ചതു:ശ്ശത പായസം,പ്രബന്ധ കൂത്ത്,രാവിലെ 10.30 മുതല്‍ ശിവദം ശാസ്ത്രീയ നൃത്താര്‍ച്ചന.ഉദ്ഘാടനം നര്‍ത്തകി ഗായത്രി മധുസൂദനന്‍.12 മണി മുതല്‍ പ്രസാദഊട്ട്,വൈകിട്ട് അഞ്ച് മണിക്ക് കാഴ്ച ശീവേലി,ശയന പ്രദക്ഷിണം,സംഗീതാര്‍ച്ചന,രാത്രി രണ്ട് മണിക്ക് ഇരട്ട തായമ്പക.27ന് പള്ളി വേട്ട, 28ന് കുളിച്ചാറാട്ട് എന്നിവ നടക്കും.