പേരാമ്പ്ര : ബജറ്റ് വിഹിതം വെട്ടികുറച്ച് സംസ്ഥാന സർക്കാർ നിലപാട് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് എന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു.
പേരാമ്പ്ര പഞ്ചായത്തിന് അനുവദിച്ച 3.84 കോടി രൂപ വെട്ടി കുറച്ച് 1.65 കോടി രൂപ ആക്കിയത് വഴി സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.പഞ്ചായത്ത് മെമ്പർമാരായ പി.കെ രാഗേഷ് ,അർജുൻ കറ്റയാട്ട്,സൽമാ നന്മങ്കണ്ടി , റെസ്മിന തങ്കെകണ്ടി എന്നിവർ പങ്കെടുത്തു.
