തിരുവങ്ങൂര്‍ എച്ച്.എസ്.എസ് വാര്‍ഷികാഘോഷവും യാത്രയയപ്പും നടന്നു

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സിനിമാ സംവിധായകന്‍ ദില്‍ജിത്ത് അയ്യത്താന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഹാറൂണ്‍ അല്‍ ഉസ്മാന്‍, കെ.മിനിജ, കെ.രജനി, പി.രമേശന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു. ഉജ്ജ്വല ബാല്യം അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥിനി സെന യാസിറിനെയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ ഫാറൂക്ക് അധ്യക്ഷനായി.ആര്‍ട്ടിസ്റ്റ് മദനന്‍, ചലച്ചിത്ര നടന്‍ ആദം സാബിക്ക് എന്നിവര്‍ മുഖ്യാതിഥികളായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, സ്‌കൂള്‍ മാനേജര്‍ ടി.കെ.ജനാര്‍ദ്ധനന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, ടി.കെ.ശശിധരന്‍, പി.കെ.ഷിജു, ഇ.രാമചന്ദ്രന്‍, വാഴയില്‍ ശിവദാസന്‍, വി.മുസ്തഫ, എ പി സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് വീണ്ടും പുരസ്കാരം

Next Story

ചേമഞ്ചേരി കൊളക്കാട് തൈവളപ്പിൽ അനുപം രമേശ്‌ (അച്ചു) അന്തരിച്ചു

Latest from Local News

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.