കൊയിലാണ്ടി: ജനുവരി 31 വൈകിട്ട് 4.30 ന് കൊയിലാണ്ടിക്കടുത്ത് കണ്ണൂർ -എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച ആളെ ഇനിയും തിരിച്ചറിഞ്ഞില്ല. സുമാർ നാൽപ്പതു വയസ്സു പ്രായം തോന്നിക്കുന്ന യുവാവിന്റെതാണ് മൃതദേഹം.175 സെൻ്റിമീറ്റർ ഉയരവും, ഇരു നിറവും, ഒത്ത ശരീരവുമുള്ള ആളാണ്. വെട്ടി ഒതുക്കിയ മീശ, വെളുത്ത ഷർട്ടും നീല ജീൻസുമാണ് ധരിച്ചത്. വലത് കൈ പെരുവിരലിൽ രണ്ട് നഖങ്ങൾ കാണുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട് . ഇയാളെ കുറിച്ച് അറിയുന്നവർ കോഴിക്കോട് റെയിൽവെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
ഫോൺ നമ്പർ റെയിൽവെ പോലീസ് സ്റ്റേഷൻ കോഴിക്കോട് -0495 2703499 സ്റ്റേഷൻ ഹൗസ് ഓഫീസർ 9495785498
Latest from Local News
നരിപ്പറ്റ യു.പി സ്കൂൾ അധ്യാപകൻ എം .പി. അശ്വിനെ സ്കൂൾ പരിസരത്തു വെച്ച് ഒരു കൂട്ടം ആളുകൾ അതിക്രൂരമായി മർദ്ദിച്ച നടപടി
കോരിച്ചൊരിയുന്ന മഴക്കാലത്തും പച്ചക്കറി കൃഷിയോ? സംശയം വേണ്ട, എളാട്ടേരി എരിയാരി മീത്തല് ബാലകൃഷ്ണന്റെ കൃഷി ഫുൾ സക്സസ്. ബാലകൃഷ്ണൻ്റെ കൃഷിത്തോട്ടത്തില് പച്ചക്കറി
കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്.
കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്.
തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക