കൊയിലാണ്ടി: വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വെള്ളിയാഴ്ച കാലത്ത് കൊടിയേറി. തന്ത്രി കൊച്ചപ്പൻ്റെ പുരയിൽ സുനിൽകുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് അന്നദാനം നടന്നു. 15ന് രാത്രി സുരേഷ് ബാബുവിൻ്റെ പ്രഭാഷണം, 16ന് രാത്രി സ്വാമിജി വിവേകാമൃതാനന്ദപുരിയുടെ ഭജന, 17ന് ശീവേലി എഴുന്നള്ളത്ത്, വൈദേഹി സുരേഷ് അവതരിപ്പിക്കുന്ന സോപാന ഗീതാഞ്ജലി, പ്രാദേശിക പരിപാടികൾ. 18 ന് നിഷാദ് സുൽത്താനും ഫാമിലിയും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 19 ന് ചെറിയ വിളക്ക് ദിവസം എ.കെ. ബ്രദേഷ്സ് നന്മണ്ടയുടെ തായമ്പക, രാജ്മോഹൻ കൊല്ലം, സുന്ദർ റാം, നിമാ സുബിൻ എന്നിവർ നയിക്കുന്ന ഹൃദയരാഗം, 20 ന് വലിയ വിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക, പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന തൊടുപുഴ ലോഗോ ബീറ്റ്സിൻ്റെ ഗാനമേള, പാഞ്ചാരിമേളത്തോടെയുള്ള എഴുന്നള്ളത്ത്. 21ന് താലപ്പൊലിദിവസം പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പ്രഗത്ഭർ അണിനിരക്കുന്ന പാണ്ടിമേളത്തോടെയുള്ള നാന്ദകം എഴുന്നള്ളിപ്പ്, വർണ്ണ വിസ്മയം എന്നിവ നടക്കും. ഗുരുതി തർപ്പണത്തിന് ശേഷം പുലർച്ചെ നടക്കുന്ന ശ്രീഭൂതബലിയോടെ ഉത്സവം സമാപിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :ക്രിസ്റ്റി (8:00am to
കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: അമൃത, അമിത മരുമക്കൾ: ഉത്സാഹ്,
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്
കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര
കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം