കൂരാച്ചുണ്ട് :യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽവാമയിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് കൂരാച്ചുണ്ടിൽ ദേശസ്നേഹ ജ്വാല തെളിയിച്ചു. പുഷ്‌പാർച്ചനയും, അനുസ്മരണ സദസും നടന്നു. യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ജോസ്ബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സണ്ണി പാരഡൈസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിഷ്ണു തണ്ടോറ, സന്ദീപ് കളപ്പുരയ്ക്കൽ, ജെറിൻ കുര്യാക്കോസ്, അക്ഷത മരുതോട്ട്കുനിയിൽ, ജസ്റ്റിൻ കാരക്കട, സജി വെങ്കിട്ടയ്ക്കൽ, തേജസ് കാട്ടുനിലത്ത്, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, കെ.സി.മൊയ്തീൻ, വി.ജെ.സെബാസ്റ്റ്യൻ, സി.ടി.തോമസ്, ഗാൾഡിൻ കക്കയം എന്നിവർ സംസാരിച്ചു.
