തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ കരവിരുത് ക്ലബ് നിർമ്മിച്ച മെഡിസിൻ കവർ സംഭാവന നൽകി. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി അതുല്യ ബൈജു അദ്ധ്യക്ഷത വഹിക്കുകയും മെഡിസിൻ കവർ ഡോ. അനുഷ മാഡം ഏറ്റുവാങ്ങുകയും ചെയ്തു. കരവിരുത് ക്ലബ് ചാർജ് അദ്ധ്യാപിക ശ്രീമതി രേഷ്മ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജീഷ് സി.വി. സ്വാഗത പ്രസംഗം നടത്തുകയും ഹെഡ്മിസ്ട്രസ് ബീന KC,നഴ്സിംഗ് ഓഫീസർ ശ്രീമതി സ്മിത, ശ്രീമതി ഹേമബിന്ദു എന്നിവർ നന്ദി പ്രസംഗം നടത്തുകയും ചെയ്തു.
