കൊയിലാണ്ടി: നാഷണൽ സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എൻ. എസ്. ടി .എ )ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ആരംഭിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് കെ.കെ ശ്രീഷു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സായൂജ് ശ്രീമംഗലം ആധ്യക്ഷം വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് വിനോദ് മേച്ചേരി, എൻ.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം കോയ, ചേനോത്ത് ഭാസ്കരൻ ,രൂപേഷ് മഠത്തിൽ, എം.കെ.ബവിത, കെ.പി സുധീഷ് എന്നിവർ സംസാരിച്ചു.
