കൊയിലാണ്ടി : മരുതിയാട്ട് എം സി അബ്ദു മെമ്മോറിയൽ നെസ്റ്റ് കെയർ ഹോം കെട്ടിട ശിലാസ്ഥാപനം നടത്തി. നാലുവർഷം മുമ്പ് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചുകൊണ്ട് നെസ്റ്റ് ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു മാതൃക പദ്ധതി എന്ന നിലയിൽ 17 കുട്ടികളുമായി ആരംഭിച്ചതാണ് നെസ്റ്റ് കെയർ ഹോം. മരുന്നും ചികിത്സയും ഭക്ഷണവും മാത്രമല്ല സ്നേഹവും കരുതലും സംരക്ഷണവും അവർ അർഹിക്കുന്നുണ്ട്. ഇതുവരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റ് കെയർ ഹോം ന് സൗകര്യപ്രമായ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു കെട്ടിടം കോഴിക്കോട്ടെ പ്രമുഖ വ്യവസായിയായ ശ്രീ മുജീബ് റഹ്‌മാൻ (മാനേജിംഗ് ഡയറക്ടർ എമിൻ ഗോൾഡ് & ഡയമണ്ട്)
തന്റെ പിതാവ് നടുവണ്ണൂർ മരുതിയാട്ട് എം.സി അബ്ദു എന്നവരുടെ സ്മരണയ്ക്കായി നിർമ്മിച്ചു നൽകുകയാണ്. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട വടകര എംപി ഷാഫി പറമ്പിൽ നിയാർക്കിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് നിർവഹിച്ചു. നെസ്റ്റ് ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് സ്വാഗതം പറയുകയും, ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങ് ഷാഫി പറമ്പിൽ MP ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട്, നെസ്റ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Latest from Local News
മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ്
കൊയിലാണ്ടി: ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്നകുമാരി ചൂരപ്പറ്റമീത്തലിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: മാഹിയിൽ നിന്ന് സ്കൂട്ടറിൽ മദ്യം കടത്തുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിയെ വടകര എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 27 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 PM







