കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിനെ തുടർന്ന് ദുരന്തം സംഭവിച്ച സ്ഥലങ്ങളും മരണവീടുകളും സ്ഥലം എംപി ഷാഫി പറമ്പിൽ സന്ദർശിച്ചു. ക്ഷേത്രത്തിൽ ദുരന്തം ഉണ്ടായ സ്ഥലവും ഇടപ്പള്ളി ഉൾപ്പെടെയുള്ള തകർന്ന പ്രദേശങ്ങളും, ദുരന്തത്തിൽ മരണപ്പെട്ട അമ്മുക്കുട്ടിയമ്മ, ലീല, രാജൻ എന്നിവരുടെ വീടുമാണ് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചത്. KPCC അംഗം നാണു മാസ്റ്റർ, DCC ജന. സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, മണ്ഡലം പ്രസിഡണ്ട് മാരായ അരുൺ മണൽ, രജീഷ് വെങ്ങളത്ത് കണ്ടി, സിപി മോഹനൻ പി.കെ അരവിന്ദൻ,തൻഹീർ കൊല്ലം, രമ്യ മനോജ്, ശ്രീജ റാണി, ഇ. കരുണൻ, ശിവാനന്ദൻ, ആലി പി.വി എം.പി ഷം മനാസ്, ഹംസ, മനോജ് കാളക്കണ്ടം തുടങ്ങിയവർ എംപി യോടൊപ്പം ഉണ്ടായിരുന്നു.
Latest from Local News
ജോയൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ
കൊയിലാണ്ടി: പെരുവട്ടൂര് പീച്ചാരി സത്യനാഥന് (60) അന്തരിച്ചു. അച്ഛന് പരേതനായ പത്മനാഭന് നായര്, അമ്മ പരേതയായ സരോജിനി അമ്മ. ഭാര്യ: സിനി.
കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി
കൊടുവള്ളി: പത്ത് ദിവസത്തിലധികമായി ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നത് നാട്ടുകാരുടെ മനസ്സമാധാനം കെടുത്തുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചെറുപുഴയുടെ
അത്തോളി: കുനിയിൽ കടവ് കുറ്റിയിൽ കുമാരന്റെ ഭാര്യ ശോഭ (68) അന്തരിച്ചു. അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്.