കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ വിദ്യാർത്ഥികൾക്ക് ഗുണപ്രദമായി. രണ്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ, കെ.പി.എം.എസ്.എം. എച്ച്.എസ്.എസ് അരിക്കുളം എന്നീ സ്കൂളുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഐ.സി. എസ് സ്കൂളിൽ നടന്ന ചടങ്ങ് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ,കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ബഷീർ വടക്കയിൽ, ഐ.സി.എസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ നാരായണൻ മാസ്റ്റർ,ആസിഫ് കലാം, സുഹറ വി.പി, നസീറ എ.കെ.എസ്, സാൻസി നൗഫൽ എന്നിവർ ആശംസകൾ നേർന്നു. ഉപജില്ല വൈസ് പ്രസിഡണ്ട് ഷരീഫ് കാപ്പാട് സ്വാഗതവും വനിത വിംഗ് ചെയർപേഴ്സൺ റിലീഷബാനു നന്ദിയും പറഞ്ഞു. സിദ്ധീഖ് മാസ്റ്റർ, രജീഷ് മാസ്റ്റർ, രജനി ടീച്ചർ, ഹാദി റഷദ്, യാസിൻ ഇസ്മായിൽ, നിഹ്‌മ , ഷിറിൻ, ജസീൽ , ഷർമിദ, റുബ്ഷിദ, നജ, നിദ തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി ഏഴു കുടിക്കൽ ബിച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. കൊയിലാണ്ടിയിൽ നിന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി UpDating…..
കൊയിലാണ്ടി: മുസ്ലിം ലീഗ് 43 സിവിൽ സ്റ്റേഷൻ വാർഡ് സെക്രട്ടറി കൊല്ലം അരയൻ കാവ് റോഡിൽ അൽ അലിഫ് ( സാജിത
കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്
പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവായതായി
തിരുവനന്തപുരം : ജനറല്‍ ആശുപത്രിയിലെ ശാസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി