കെ പി പി എച്ച് എ കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയിൽ

കേരളപ്രൈവറ്റ് പ്രൈമറിഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് (15-02-2025)ശനി പേരാമ്പ്രയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനപഠനഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല, യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പഠന ഗവേഷണ കേന്ദ്രം മാനേജർ കെ കെ ഗംഗാധരൻ മാസ്റ്റർ വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരസമർപ്പണം നടത്തും. ജില്ലാ പ്രസിഡന്റ് ജിജി കെ കെ അധ്യക്ഷയവും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്യും. വി കെ പ്രമോദ്, രമേശ്‌ കാവിൽ, ജില്ലാ സെക്രട്ടറി അബ്ദുല്ല കുട്ടി,എൻ സി ജില്ലാ ട്രഷറർ ദീപ കെ, ജോയിൻ്റ് സെക്രട്ടറി എൻ വി ആർ റഹ്മാൻ, എക്സിക്യൂട്ടീവ് അംഗം കെ കെ മനോജ്, നാസർ ടിവി, സംസ്ഥാന വൈസ് പ്രസിഡൻ്റ് നരേന്ദ്രബാബു, സുബൈദ ബീവി, ആയിഷ ഇ, വിനോദ്, ജസ്ന, ഷമീർ കെ കെ, വിജയലക്ഷ്മി സി കെ ബിജു മാത്യു, റാഫി ചോമ്പാല ,നിജിത്ത് ചോമ്പല റഹീം നാദാപുരം ,റഷീദ കെ കെ, നിസാറ കെ, പ്രീത പി എൻ എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.