കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷെരിഫ് ചിക്കിലോട്, ജില്ല പ്രവർത്തകസമിതി അംഗം സി.എം അഹമ്മദ് കോയ, സെക്രട്ടറി വി.പി സുരേഷ്, പ്രകാശൻ ടി.കെ, യൂത്ത് പ്രസിഡന്റ് ഫിറാസ് കല്ലാട്ട്, സുനിൽകുമാർ, മുഹമ്മദ്നൗഫൽ തുടങ്ങിയവർ സംസാരിച്ചു. സാജിദ് ഉരാളത്ത് സ്വാഗതവും സലിം മണവയൽ നന്ദിയും പറഞ്ഞു.
