കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആചരിച്ചു. ഓഫീസിലെ അമർ ജവാൻ മണ്ഡപത്തിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ജവാൻ ആദർശിനും മണക്കുളങ്ങര അമ്പലത്തിൽ ജീവൻ പൊലിഞ്ഞവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
വൈസ് പ്രസിഡണ്ട് എ.കെ. രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.കെ. ലക്ഷ്മണൻ, മുരളീധരൻ, വി.പി.വേണുഗോപാൽ, സുബിജ മനോജ്, ഷൈലജ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ പാലാട്ട്, ശ്രീലേഷ്കന്മനക്കണ്ടി, രാധാകൃഷ്ണൻ , പ്രകാശൻ, പത്മാവതി ഗംഗാധരൻ, കല്യാണിക്കുട്ടി, സുനില വേണു ഗോപാൽ, രൂപകല മുരളീധരൻ, സുനിത രവീന്ദ്രൻ, റിജുല ശ്രീശൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗം പര്യവസാനിച്ചു.