ബെംഗളുരു കഥാരംഗം സാഹിത്യവേദി ഏർപ്പെടുത്തിയ കഥാരംഗം ചെറുകഥാ അവാർഡ് ശ്രീഹർഷന് ഫെബ്രുവരി 16 ഞായറാഴ്ച സമർപ്പിക്കും.
നിൻഹാൻസ് മുൻ തലവൻ Dr. ടി.മുരളി ഉദ്ഘാടനം ചെയ്യും.നോവലിസ്റ്റ് കെ. കവിത ആധ്യക്ഷ്യം വഹിക്കും. കഥകൃത്തും സിനിമാ സംവിധായകനുമായ
ഡോ. ജി. പ്രഭ പുരസ്കാര ദാനം നടത്തുന്നു. എഴുത്തുകാരികളായ അനിതപ്രേംകുമാർ , ശ്രീകല വിജയൻ എന്നിവർ സംസാരിക്കും. 10000 രൂപയും
പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എം.ശ്രീഹർഷന്റെ അകാരം എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
