പൊയില്‍ക്കാവ്: സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്‍.എസ്.എസ് നടപ്പിലാക്കുന്ന ‘ഉപജീവനം’ പദ്ധതിയുടെ ഭാഗമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുടുംബത്തിന് ‘പെട്ടിക്കട’ നിര്‍മ്മിച്ചു നല്‍കി. കടയിലേക്ക് ആവശ്യമായ സാധനങ്ങളും നല്‍കി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കട ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയശ്രീ മനത്താനത്ത് അധ്യക്ഷയായി. പൊയില്‍ക്കാവ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ജി. ചിത്രേഷ്, എന്‍.എസ്.എസ് റീജിണല്‍ പ്രാഗ്രാം കോ ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത്, സി.മിഥുന്‍ മോഹന്‍, പ്രോഗ്രാം ഓഫീസര്‍ ടി.സി.പ്രവീണ എന്നിവര്‍ സംസാരിച്ചു. വൊളണ്ടിയര്‍മാര്‍ സമാഹരിച്ച വയനാട് പുനരധിവാസ ഫണ്ട് എസ്. ശ്രീചിത്ത് ഏറ്റുവാങ്ങി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :ക്രിസ്റ്റി (8:00am to
കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: അമൃത, അമിത മരുമക്കൾ: ഉത്സാഹ്,
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്
കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര
കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം