കാക്കൂർ ലീഡർ സ്റ്റഡി സെൻ്റർ കാക്കൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലീഡർ ശ്രീ കെ കരുണാകരൻഅനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും മുൻ കെ പി സി സി അദ്ധ്യക്ഷൻ ശ്രീ കെ. മുരളീധരൻ അവർകൾ നിർവ്വഹിച്ചു. ബിജു അമ്പല പറമ്പിൽ സ്വാഗതവും ലീഡർ സ്റ്റഡി സെൻ്റർ കോഴിക്കോട് ജില്ലാ ചെയർമാൻ ശ്രീ സി പി വിശ്വനാഥൻ നായർ അദ്ധ്യക്ഷതയും ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജനാബ് പി കെ ഫിറോസ് മുഖ്യാതിഥിയായി പ്രഭാഷണം നടത്തി.
ഡയാലിസിസ് കിറ്റ് വിതരണം നരിക്കുനി അത്താണി ചാരിറ്റബിൾ സെക്രട്ടറി ഖാദർ മാസ്റ്റർക്ക് ശ്രീ കെ മുരളീധരൻ നല്കി നിർവഹിച്ചു. ലീഡർ അനുസ്മരണ പ്രമേയം ഷെഹനാദ് സി കാക്കൂർ അവതരിപ്പിച്ച ചടങ്ങിൻ്റെ നന്ദിസി ടി മുഹമ്മദലി നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് ശ്രീ കെ സി ബാലകൃഷ്ണൻ, ഡിസിസി സെക്രട്ടറിമാരായ സർവ്വശ്രീ ടി കെ രാജേന്ദ്രൻ മാസ്റ്റർ, ഐപി രാജേഷ്, സിവി ജിതേഷ് ചേളന്നൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ ശ്രീജിത്ത്, കാക്കൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ടി കെ ഉമ്മർ, കെ പി സി സി ഇൻഡസ്ട്രിയൽ സെൽ ജില്ലാ ചെയർമാൻ അഡ്വ പി രാജേഷ് കുമാർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.