മൊകവൂർ എരഞ്ഞിക്കൽ മേത്തലേയിൽ റോഡ് ഗതാഗത യോഗ്യമാക്കണം: കോൺഗ്രസ്‌ വാർഡ് കമ്മിറ്റി

മൊകവൂർ: മൊകവൂർ, എരഞ്ഞിക്കൽ മേത്തലേയിൽ റോഡ് ചാലിയിലേക്ക് ഇടിഞ്ഞ് വീണ് നാട്ടുകാർക്ക് കാൽനടയാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. മാസങ്ങളോളമായിട്ടും കോഴിക്കോട് കോർപ്പറേഷനും വാർഡ് കൗൺസിലറും ഒരു നടപടിയും എടുക്കാതെ കരാറുകാരന്റെ മേൽ കുറ്റും ചുമത്തി തലയൂരുകയാണ്. സ്കൂൾ വിദ്യാർത്ഥികളും സ്ത്രികളും കുട്ടികളും അടക്കം ഒട്ടെറെ പേർ യാത്ര ചെയ്യുന്ന റോഡാണിത്.  കൗൺസിലറുടെ അനാസ്ഥക്കെതിരെ മൊകവൂർ അഞ്ചാം വാർഡ് ഐക്യജനാധിപത്യ മുന്നണി നരുക്കിനി താഴത്ത് സായാഹ്ന ധർണ്ണ നടത്തി. ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം, വാർഡ് പ്രസിഡണ്ട് സായിഷ് അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രജ്ഞിത്ത് മഠത്തിൽ, സുരേഷ് മൊകവൂർ , ശൈലജ ജയകൃഷ്ണൻ പ്രവീൺ ഇല്ലത്ത്, പി.കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.