തണൽ മണിയൂർ സ്കൂളിലെ കുട്ടികളെ പൗരാവലി അനുമോദിച്ചു

കുറ്റ്യാടി തണൽ വിദ്യാലയത്തിൽ വച്ച് നടന്ന സംസ്ഥാനതല ഭിന്നശേഷി കലോത്സവത്തിൽ ‘ആർട്ടോളം’ ഇ.ഐ.സി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ തണൽ മണിയൂർ സ്കൂളിലെ കുട്ടികൾ പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ചടങ്ങ് മണിയൂർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ശ്രീ സുരേഷ് കുട്ടികൾക്കുള്ള ഓവറോൾ ട്രോഫി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

രണ്ടുവർഷത്തെ പ്രവർത്തന അനുഭവങ്ങളിൽ നിന്നും കലാസാംസ്കാരിക രംഗത്ത് സംസ്ഥാനതലത്തിൽ വരെ അടയാളങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ കുട്ടികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപികമാർ, രക്ഷിതാക്കൾ എന്നിവരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകിയ കലാകാരന്മാരായ കൃഷ്ണൻ മാസ്റ്റർ, നമ്പിയേരി രവി എന്നിവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി. തണൽ മണിയൂർ ചെയർമാൻ ശ്രീ കെ പി അഹമ്മദ് കൺവീനർ ഹാഷിം എൻ കെ കളരിയേൽ വിജയൻ മാസ്റ്റർ, കൊളായി രാമചന്ദ്രൻ മാസ്റ്റർ പി ബഷീർ മാസ്റ്റർ, സതി ഇ സി, സൈക്കോളജിസ്റ് സന, സുനിൽ മന്തരത്തൂർ, അനൂപ് കെ, ടിവി നാരായണൻ മാസ്റ്റർ, സി.എം. വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി റൂബി നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-02-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

മൊകവൂർ എരഞ്ഞിക്കൽ മേത്തലേയിൽ റോഡ് ഗതാഗത യോഗ്യമാക്കണം: കോൺഗ്രസ്‌ വാർഡ് കമ്മിറ്റി

Latest from Local News

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ

നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ കഴിയില്ലെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ