കോഴിക്കോട്: ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയ 2024 ലെ അഭയദേവ് സ്മാരക ഭാഷാസമന്വയ പുരസ്കാരം ആർക്കിയോളജിസ്റ്റ് കെ.കെ.മുഹമ്മദ് ഡോ.ഒ. വാസവന് സമ്മാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പ്രശസ്തിപത്ര സമർപ്പണവും മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ കവി ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. സരോജിനി നായിഡുവിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഡോ.ആർസു അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രഥമ അഭയദേവ് പുരസ്കാരം ലഭിച്ച ആചാര്യ എ. കെ. ബി നായർ അനുഗ്ര ഹഭാഷണം നടത്തി. ഡോ.ഗോപി പുതുക്കോട്, ഡോ.എം.കെ.പ്രീത, ഡോ. പി.കെ.രാധാമണി, കെ.എം.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഡോ. ഒ.വാസവൻ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചു.
ബഹുഭാഷാപണ്ഡിതനും കവിയും ഗാന രചയിതാവും വിവർത്തകനുമായ അഭയദേവിൻ്റെ സ്മരണ നിലനിർത്താൻ വിവർത്തനത്തിനായി ഭാഷാ സമന്വയവേദി ഏർപ്പെടുത്തിയതാണ് അഭയദേവ് പുരസ്കാരം. സ്വാമി ദയാനന്ദ് സരസ്വതിയുടെ ഇരുനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച ദയാനന്ദ് സരസ്വതിയെ കുറിച്ചുള്ള പുസ്തകത്തിൻ്റെ ഹിന്ദി പരിഭാഷയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ അന്തരിച്ച കവി മേലൂർ വാസുദേവന് യോഗം ആദരാഞ്ജലികളർപ്പിച്ചു.
Latest from Main News
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം. . പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടു
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒരു കുടുംബത്തിന്
തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ 2025 ഒക്ടോബർ 28 വരെ നീട്ടി. പിങ്ക് വിഭാഗത്തിൽ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ (Residential Education for Students in High Schools in Targeted Areas)