ചേമഞ്ചേരി: അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കുക,ഹരിത കര്‍മ്മസേനയുടെ സേവനം ആവശ്യമില്ലാത്ത കച്ചവടക്കാര യൂസര്‍ ഫീയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പൂക്കാട് മര്‍ച്ചന്റസ് അസോസിയേഷന്‍ ചേമഞ്ചേരി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.വിനോദന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സിജിത്ത് തീരം അധ്യക്ഷനായി. മന്‍സൂര്‍ കളത്തില്‍, ബാലകൃഷ്ണന്‍ അരങ്ങില്‍, സമീര്‍, വനിതാ വിംഗ് സെക്രട്ടറി സിന്ധു, വിനീഷ് അനുഗ്രഹ എന്നിവര്‍ സംസാരിച്ചു.
