പേരാമ്പ്ര സി കെ ജി എം ഗവ. കോളജിൽ എൻസിസി യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു

പേരാമ്പ്ര സി കെ ജി എം ഗവ. കോളജിൽ എൻസിസി യൂണിറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു. പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. സി കെ ജി എം കോളേജിലെ അസോസിയേറ്റ് എൻസിസി ഓഫീസർ Lt. Dr. ശരൺ കെ എസ് സ്വാഗത പ്രസംഗം വഹിച്ചു. ഗൃഹ സുരക്ഷയെക്കുറിച്ചും തീപിടുത്ത പ്രതിരോധ മാർഗങ്ങളെ കുറിച്ചും വിശദീകരിച്ചു. ഫയർ എക്സ്റ്റിങ്യുഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. പാചകവാതക സിലിണ്ടറുകളുടെ അപകട സാധ്യതകളും അഗ്നിപ്രതിരോധ മാർഗ്ഗങ്ങളും വിശദമാക്കി. വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ ക്യാമ്പ് അംഗങ്ങളെ പരിശീലിപ്പിച്ചു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ വർണ്ണാഭമായി

Next Story

ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്‌റ കൊയിലാണ്ടിക്ക്

Latest from Local News

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ