ദുബായ്: ഫെബ്രുവരി 8ാം തീയ്യതി ശനിയാഴ്ച വുഡ്ലം പാർക്ക് സ്കൂളിൽ വച്ച് യു എ ഇ യിലെ മുഴുവൻ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. 600 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ ഏറെ കാലം പ്രവാസ ലോകത്ത് സേവനങ്ങൾ സമർപ്പിച്ച പഞ്ചായത്ത് നിവാസികളെയും സ്പോൻസർമാരെയും ആദരിച്ചു. ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ജലീൽ പി പി അധ്യക്ഷത വഹിച്ചു. ഗെയിമുകളും മാജിക് ഷോയും ഗാനമേളയും പരിപാടിയുടെ മാറ്റ് കൂട്ടി. സെക്രട്ടറി ഇബിൻ റംസീർ സ്വാഗതവും ട്രഷറർ നൗഫൽ പി പി നന്ദിയും പറഞ്ഞു.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില്‍ പുതിയപുരയില്‍
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി